ട്രെയിനിൽ എസി കോച്ചുകളുടെ ഉപയോഗത്തെ എതിർത്ത് ഐഎംഎ; പ്രധാനമന്ത്രിക്ക് കത്ത്

ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ എസി കോച്ചുകളിൽ എത്തിക്കുന്നത് കൊവിഡ് വ്യാപനത്തിന് സാധ്യത ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. എസി കോച്ചുകളിലെ യാത്ര കൊവിഡ് ഭീഷണി സൃഷ്ടിക്കും. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ നാട്ടിൽ എത്തിക്കാൻ സാധാരണ ട്രെയിനുകൾ അനുവദിച്ചാൽ മതിയെന്ന് ചൂണ്ടിക്കാട്ടി ഐഎംഎ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കൊവിഡ് പ്രതിരോധ നടപടികൾ രാജ്യം മികച്ച രീതിയിൽ നടപ്പാക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ട്രെയിനിൽ എത്തിക്കുന്നത് സമൂഹ വ്യാപനത്തിന് ഇടയാക്കും. പ്രത്യേകിച്ച് എസി കോച്ചുകളിലുള്ള യാത്ര അപകടം സൃഷ്ടിക്കും. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ ഇതുവരെയുള്ള ഇന്ത്യയുടെ പ്രതിരോധ നടപടികൾ താളംതെറ്റും.
read also:കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ബഹ്റൈനില്‍ നിന്നെത്തിയ വടകര സ്വദേശിക്ക്
സാമൂഹ്യ അകലംപോലും പാലിക്കാതെയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൂട്ടമായി സ്വദേശത്തേയ്ക്ക് എത്തുന്നത്. യാത്രക്കാരുടെ ആരോഗ്യത്തിനും ശുചിത്വത്തിനും ട്രെയിനുകളിൽ പരിഗണന നൽകണം. ഇവരുടെ ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു. സർക്കാരിന്റെ പ്രതിരോധ നടപടികൾക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ എല്ലാ ഘടകങ്ങൾക്കും നിർദേശം നൽകിയതായും കത്തിൽ വ്യക്തമാക്കുന്നു.
Story highlights-ima, letter to pm about using ac coaches train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here