ഇസ്രായേലിൽ ലോക്ക് ഡൗൺ ലംഘിച്ച് മതചടങ്ങ്; 300 ഓളം പേർ അറസ്റ്റിൽ

ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മതചടങ്ങ് സംഘടിപ്പിച്ച 300 ഓളം പേരെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ഇസ്രായേലിലെ മെറോൺ പർവതത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ലാഗ് ബി ഒമർ എന്ന ജൂതപുരോഹിതന്റെ ഓർമദിനാചരണത്തിന് ആയിരക്കണക്കിന് തീവ്ര യാഥാസ്തിക ജൂതമത വിശ്വാസികൾ ഒരുമിച്ചുകൂടുകയായിരുന്നു. മുൻവർഷങ്ങളിൽ നടത്താറുള്ളതുപോലെ നൃത്തവും ദീപാലങ്കാരവുമായാണ് ജനക്കൂട്ടം ശവകുടീരത്തിൽ തടിച്ചുകൂടിയത്. ഇവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി 20ലധികം പേർ കൂടിച്ചേരുന്ന സമ്മേളനങ്ങൾ ഇസ്രായേലിൽ നിരോധിച്ചിരുന്നു. ഇസ്രായേലിൽ കൊറോണ വൈറസ് ബാധിതരിൽ അധികവും തീവ്ര യാഥാസ്തിക ജൂത സമൂഹമാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here