സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം; മുഖ്യമന്ത്രിക്ക് പരാതി നൽകി പ്രവാസി വ്യവസായി ഉസ്മാൻ

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന നേതാവുമായ കെ.കെ. ഉസ്മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. സോഷ്യൽ മീഡിയയിൽ ട്രോളുകൾ വ്യാപകമായ സാഹചര്യത്തിലാണ് ഉസ്മാൻ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.
ഖത്തറിലെ കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസിന്റെ സ്ഥാപക നേതാവായ ഉസ്മാൻ പതിറ്റാണ്ടുകളായി ഖത്തറിൽ ജോലിചെയ്യുന്നയാളാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡുമായി ബന്ധപ്പെട്ട് പ്രവാസി സംഘടന നേതാക്കളെ വിളിക്കുന്ന വീഡിയോ ദൃശ്യം പുറത്തു വന്നതിന് ശേഷം ഉസ്മാനെ പരിഹസിക്കുന്ന രീതിയിൽ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷ്യപ്പെട്ടിരുന്നു.
read also:മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ അശ്ലീല വാക്കുകൾ എഴുതി ചേർത്തു; യുവാവിനെതിരെ കേസ്
ഖത്തറിൽ നിന്ന് നെടുമ്പാശേരിയിലേക്ക് പുറപ്പെട്ട ആദ്യ വിമാനത്തിൽ ഉസ്മാൻ നാട്ടിലെത്തിയിരുന്നു. അദ്ദേഹത്തോടൊപ്പം ഗർഭിണിയായ മകളും ഉണ്ടായിരുന്നു.
Story highlights:k k usman files complaint against abuse over social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here