കൊല്ലം നഗരത്തിൽ വിവിധ വകുപ്പുകളുടെ മിന്നൽ പരിശോധന

police checking

കൊല്ലം നഗരത്തിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങളുടെ ലംഘനം പരിശോധിക്കാൻ വ്യാപാര സ്ഥാപനങ്ങളിൽ വിവിധ വകുപ്പുകളുടെ മിന്നൽ പരിശോധന. നഗരത്തിലെ അൻപതിലധികം വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

റവന്യൂ, പൊലീസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ആയിരുന്നു കൊല്ലം നഗരത്തിൽ നടന്നത്. ഡെപ്യൂട്ടി കളക്ടർ സുമീതൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും കർശന നടപടികളുമായി മുന്നോട്ടു പോകുമെന്നും ഡെപ്യൂട്ടി കളക്ടർ സുമീതൻ പിള്ള അറിയിച്ചു.

വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ സാനിറ്റൈസർ ഉറപ്പ് വരുത്താൻ നിർദേശം നൽകി. മാസ്‌ക് ഉപയോഗിക്കാത്തവരെയും താക്കീത് ചെയ്തു. കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഉത്പന്നങ്ങൾ അവിടെ നിന്ന് നീക്കം ചെയ്യാനും നിർദേശം നൽകി. കൊവിഡ് കാലത്തിന്റെ മറവിൽ സാധനങ്ങൾക്ക് വില കൂട്ടി വിൽക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സുമീതൻ പിള്ള വ്യക്തമാക്കി.

read also:ലോക്ക് ഡൗൺ നീട്ടും

വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന തുടരും. അടുത്ത ദിവസങ്ങളിൽ നടത്തുന്ന പരിശോധനയിൽ ലോക്ക് ഡൗൺ ലംഘനത്തിന് ശ്രദ്ധയിൽപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

Story highlights-kollam town, checking, various departmentsനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More