സിഖ് വിരുദ്ധ കലാപം: കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജാമ്യമില്ല

സിഖ് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് സുപ്രിംകോടതിയിൽ നിന്ന് ജാമ്യമില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സജ്ജൻ കുമാർ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
read also:ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്ന ഹർജി; ഉന്നതതല സമിതി രൂപീകരിച്ച് സുപ്രിംകോടതി
ജാമ്യം അനുവദിക്കാൻ മാത്രം ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി ഡൽഹി എയിംസ് ആശുപത്രി റിപ്പോർട്ട് നൽകാത്തത് കോടതി പരാമർശിച്ചു. ജാമ്യാപേക്ഷ ജൂലൈയിൽ വീണ്ടും പരിഗണിക്കാനും തീരുമാനിച്ചു.1984ൽ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിഖ് മതവിശ്വാസികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയത്. തെക്കൻ ഡൽഹിയിലെ കലാപത്തിനിടെ അഞ്ച് സിഖുകാർ കൊല്ലപ്പെട്ട കേസിലാണ് ഡൽഹി ഹൈക്കോടതി സജ്ജൻകുമാറിന് ജീവപര്യന്തം കഠിനതടവ് വിധിച്ചത്.
story highlights- congress leader , anti-Sikh riots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here