ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി ഈടില്ലാതെ വായ്പ: കേന്ദ്ര ധനമന്ത്രി

nirmala sitharaman

കൊവിഡ് പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നല്‍കും. നാല് വര്‍ഷമാണ് കാലാവധി. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭിക്കുകയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന്‍ പാക്കേജുകള്‍ വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.

റിസര്‍വ് ബാങ്ക് പണലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. കൊവിഡിനെ നേരിടാന്‍ മികച്ച പണലഭ്യത ഉറപ്പാക്കാന്‍ സാധിച്ചു. പ്രധാനമന്ത്രി ഗരീബ് യോജനയിലൂടെ ഭക്ഷ്യക്ഷാമം ഒഴിവാക്കാന്‍ സാധിച്ചു. 52000 കോടി രൂപ നേരിട്ട് ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എത്തിച്ചു. 41 കോടി അക്കൗണ്ടുകളിലേക്കാണ് ഈ തുക എത്തിച്ചത്. 71738 ടണ്‍ ധാന്യം 6.5 കോടി കാര്‍ഡ് ഉടമകള്‍ക്ക് നല്‍കാന്‍ സാധിച്ചു. ചെറുകിട ഇടത്തരം സംരംഭകര്‍ക്കായി ആറ് പദ്ധതികള്‍ ആവിഷ്‌കരിക്കും. സാധാരണക്കാര്‍, കര്‍ഷകര്‍, സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ എന്നിവരായിരിക്കും പായ്‌ക്കേജിന്റെ പ്രധാന ഉപഭോക്താക്കള്‍. ആദ്യഘട്ടത്തില്‍ ഊന്നല്‍ നല്‍കുക ചെറുകിട സംരംഭങ്ങള്‍ക്കായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Story Highlights: atmanirbhar abhiyan, narendra modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top