Advertisement

ഉത്തരവാദിത്വത്തോടെ പെരുമാറണം; രാഷ്ട്രീയ നാടകം കളിക്കേണ്ട ഘട്ടമല്ല ഇത്; വാളയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി

May 14, 2020
1 minute Read
pinarayi vijayan

വാളയാറില്‍ പോയ ജനപ്രതിനിധികളെ ഉള്‍പ്പെടെ ക്വാറന്റീനില്‍ അയക്കേണ്ടിവന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടിയിരുന്നവര്‍ അങ്ങനെ പെരുമാറണം. രാഷ്ട്രീയ നാടകം കളിക്കേണ്ട ഘട്ടമല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read More: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്നുപേര്‍ രോഗമുക്തരായി

മെയ് എട്ടിന് ചെന്നൈയില്‍ നിന്ന് മിനി ബസില്‍ പുറപ്പെട്ട് ഒന്‍പതിന് രാത്രി വാളയാറില്‍ എത്തിയ മലപ്പുറം പള്ളിക്കല്‍ സ്വദേശിയായ 44 കാരന്‍ കൊവിഡ് ബാധിച്ച് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെ ഉണ്ടായിരുന്നയാളും നിരീക്ഷണത്തിലാണ്. മറ്റ് എട്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലാണ്. കൃത്യമായ പരിശോധനകളും രേഖകളുമില്ലാതെ ആളുകള്‍ എത്തുന്നത് നമ്മുടെ സംവിധാനത്തെ തകര്‍ക്കുമെന്ന് പലവട്ടം ഓര്‍മിപ്പിച്ചതാണ്.

ആ സമയത്ത് വാളയാര്‍ ചെക്‌പോസ്റ്റില്‍ ജനങ്ങളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനിന്നിരുന്നു. രോഗം സ്ഥിരീകരിച്ചയാളും എട്ട് സഹയാത്രികരും ഹൈ റിസ്‌ക് പ്രൈമറി കോണ്ടാക്ടില്‍ ഉള്‍പ്പെടുന്നു. അവിടെയുണ്ടായിരുന്ന 130 ഓളം യാത്രക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊലീസ് ജനപ്രതിനിധികള്‍ മറ്റ് നാട്ടുകാര്‍ എന്നിവരെ ലോ റിക്‌സ് പ്രൈമറി കോണ്ടാക്ടായി കണക്കാക്കി 14 ദിവസത്തേക്ക് ഹോം ക്വാറന്റീനില്‍ വിടണമെന്നുമാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറച്ചു

അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സഹായം ഒരുക്കുന്നവര്‍ക്കും എതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി

Story Highlights: Cm Pinarayi Vijayan, coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top