കൊല്ലത്ത് കൊവിഡ് ഭേദമായ യുവാവ് ആശുപത്രി വിട്ടു

കൊല്ലം ജില്ലയില്‍ ഒരാള്‍ കൂടി കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. പുനലൂര്‍ വാളക്കോട് സ്വദേശിയായ 28 കാരനാണ് ബുധനാഴ്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് മാര്‍ച്ച് 23 ന് തിരികെയെത്തിയ ഇദ്ദേഹം 24 ന് നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഏപ്രില്‍ രണ്ടിന് സാമ്പിള്‍ ശേഖരിച്ചു. നാലിന് ഫലം പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

രോഗം ഭേദമാകാന്‍ 39 ദിവസത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ബുധനാഴ്ച തുടര്‍ച്ചയായ പരിശോധന ഫലവും നെഗറ്റീവായത്. ജില്ലയില്‍ കോവിഡ് നെഗറ്റീവ് ആകാന്‍ ഇനി രണ്ടു പേര്‍ മാത്രം. ഇന്ന് രോഗമുക്തനായ യുവാവിന്റെ കുടുംബാംഗമായ യുവതിയും(28), പ്രാക്കുളം സ്വദേശിയായ വീട്ടമ്മയും മാത്രമാണ് ഇനി ജില്ലയില്‍ ചികിത്സയില്‍ തുടരുന്നത്. പ്രവാസികളായ മലയാളികള്‍ തിരികെയെത്തുമ്പോള്‍ അതീവ ജാഗ്രതയോടെ പാലിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്ക്, സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുന്ന ശീലം തുടരണമെന്നും കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

 

Story Highlights: covid cured youth in Kollam hospital dischargedനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More