ഡൽഹിയിൽ നിന്ന് ട്രെയിനിൽ കൊച്ചിയിലെത്തുന്നവരിൽ രോഗലക്ഷണമുള്ളവരുണ്ട് : മന്ത്രി വിഎസ് സുനിൽ കുമാർ

ഡൽഹിയിൽ നിന്ന് ട്രെയിനിൽ കൊച്ചിയിലെത്തുന്നവരിൽ രോഗലക്ഷണമുള്ളവരുണ്ടെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. 386-400ന് ഇടയിൽ ആളുകൾ എറണാകുളത്ത് ഇറങ്ങും. ഇവരിൽ 286 പേരുമായി ഫോണിൽ ബന്ധപ്പെട്ടു. പലര്‍ക്കും ചുമ അടക്കം ലക്ഷണങ്ങള്‍ ഉള്ളതായി മനസിലാക്കി.  രോഗലക്ഷണമുള്ളവരെ പ്രത്യേക വഴിയിലൂടെ പുറത്തിറക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇവരെ കൊച്ചിയിലെത്തുന്നതോടെ ആബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റും. ഇതിൽ 27ഓളം ഗർഭിണികളുണ്ട്. യാത്രക്കാരുമായി സമ്പർക്കത്തിൽ വന്നാൽ മാധ്യമ പ്രവർത്തകരും നിരീക്ഷണത്തിൽ പോകേണ്ടി വരുമെന്ന് മന്ത്രി അറിയിച്ചു. യാത്രക്കാരിൽ നിന്ന് മാധ്യമ പ്രവർത്തകരും പൊലീസും അകലം പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചിട്ടുണ്ട്.

 

Story Highlights- delhi kochi train contains symptomatic persons

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top