വുഹാനിൽ 11 ദശലക്ഷം ആളുകളിൽ കൊവിഡ് പരിശോധന

china covid test

ചൈനയിലെ വുഹാനിൽ കൊവിഡ് ബാധ വീണ്ടും പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പ്രദേശത്തെ മുഴുവൻ ആളുകളിലും കൊവിഡ് പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു. 11 ദശലക്ഷം ആളുകളിലാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം. ആറ് പേർക്കാണ് വുഹാനിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇത്രയധികം പരിശോധനകൾ ഏങ്ങനെ നടത്തും എന്ന കാര്യത്തിൽ പ്രാദേശിക ഭരണകൂടത്തിന് ആശങ്കയുണ്ടെന്നും റിപ്പോർട്ടുകൾ.

ചൈനയിൽ 15 കൊവിഡ് കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചിരിക്കുന്നത്. അതിൽ തന്നെ 12 ആളുകളിൽ ലക്ഷണങ്ങളൊന്നും ഇല്ലാതെയാണ് കൊവിഡ് ബാധ.

read also:വയനാട്ടിൽ രണ്ട് പൊലീസുകാർക്ക് കൊവിഡ്; ജില്ല അതീവ ജാഗ്രതയിൽ

കൊവിഡിന്റെ പ്രഭവ കേന്ദ്രമായി കണക്കാപ്പെടുന്ന വുഹാനിലാണ് ആദ്യ ഘട്ടത്തിൽ ഏറ്റവും കൂടുതൽ കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വുഹാനും ഹൂബൈ പ്രവിശ്യയുമായിരുന്നു ചൈനയെ കൊവിഡിന്റെ കാര്യത്തിൽ ഏറ്റവും ഭയപ്പെടുത്തിയിരുന്നത്. എന്നാൽ 76 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം ഏപ്രിൽ ആറിന് വുഹാൻ നഗരം ചൈന തുറക്കുകയുണ്ടായി. 4512 ആളുകളാണ് കൊവിഡ് ബാധിച്ച് ഹുബൈയിൽ മരിച്ചത്. അതിൽ 3869 എണ്ണം വുഹാനിലായിരുന്നു.

Story highlights-wuhan, covid test, 1.1 crore people

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top