ഡൽഹിയിൽ നിന്ന് ആദ്യ ട്രെയിനിൽ എത്തിയവരില്‍ പത്തനംതിട്ടക്കാരായ 85 പേർ

train

ലോക്ക് ഡൗണിനിടെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് എത്തിയ ആദ്യ ട്രെയിനിൽ പത്തനംതിട്ട ജില്ലക്കാരായ 85 പേർ എത്തി. ഇന്ന് പുലർച്ചെ തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളിൽ ഇറങ്ങിയവരാണിവർ.

തിരുവനന്തപുരം സെൻട്രൽ റെയിവേ സ്റ്റേഷനിൽ 30 പുരുഷൻമാരും 31 സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ പത്തനംതിട്ട ജില്ലക്കാരായ 65 പേരാണ് എത്തിയത്. ഇവരിൽ രോഗം ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളെ വർക്കലയിലെ കൊവിഡ് കെയർ കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കി.

40 പേരെ രണ്ട് കെഎസ്ആർടിസി ബസുകളിലായി രാവിലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. ഇവരിൽ ഒരാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് സ്വന്തം നിലയിൽ വീടുകളിൽ പോകാൻ കഴിയാതിരുന്നവരെ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ആംബുലൻസുകളിൽ വീടുകളിൽ നിരീക്ഷണത്തിലാക്കി. മറ്റുള്ളവർ തിരുവനന്തപുരത്ത് നിന്ന് സ്വന്തം വാഹനങ്ങളിലും മറ്റും നേരിട്ട് വീടുകളിലേക്ക് പോയി. 65 പേരിൽ 62 പേരും വീടുകളിൽ ക്വാറന്റീനിലാണ്.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 സ്ത്രീകളും എട്ട് പുരുഷൻമാരെയും ഉൾപ്പടെ 20 പേരെയാണ് കെഎസ്ആർടിസി ബസിൽ ഇന്ന് രാവിലെ പത്തനംതിട്ടയിലെത്തിച്ചത്. ഇവർ 20 പേരും വീടുകളിൽ ക്വാറന്റീനിലാണ്.

 

85 people pathanamthitta first train delhi lock downനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More