Advertisement

‘എ സി മൊയ്തീൻ ക്വാറന്റീനിൽ പോകേണ്ട സാഹചര്യമില്ല’: മുഖ്യമന്ത്രി

May 15, 2020
2 minutes Read

മന്ത്രി എ സി മൊയ്തീൻ ക്വാറന്റീനിൽ പോകേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേപറ്റി നേരത്തേ പരിശോധിച്ചതാണ്. എ സി മൊയ്തീൻ നിരീക്ഷണത്തിൽ പോകേണ്ടെന്നായിരുന്നു അന്ന് എടുത്ത തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാറിൽ പോയ കോൺഗ്രസ് നേതാക്കൾ കൊവിഡ് രോഗിയുമായി ശാരീരികമായി അടുത്തിടപഴകിയവരാണ്. മന്ത്രി അങ്ങനെയല്ല. തെറ്റിനെ ന്യായീകരിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കൊവിഡ് ക്വാറന്റീനെ ചൊല്ലി യുഡിഎഫ്-എൽഡിഎഫ് വാക് പോര് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. വാളയാർ സമരത്തിൽ പങ്കെടുത്ത യുഡിഎഫ് ജനപ്രതിനിധികൾ നിരീക്ഷണത്തിൽ പോകണമെന്ന സർക്കാരിന്റെ നിർദേശമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. തുടക്കത്തിൽ എതിർത്തെങ്കിലും എംപിമാരും എം എൽഎമാരും സർക്കാരിന് വഴങ്ങി. അപ്പോഴാണ് മന്ത്രി എ സി മൊയ്തീൻ ഗുരുവായൂരിൽ പ്രവാസികളെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത് വന്നത്. മന്ത്രി ക്വാറന്റീനിൽ പോകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയായിരുന്നു.

story highlights- coronavirus, a c moideen, pinarayi vijayan, congress leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top