പാൽഘർ ആൾക്കൂട്ട കൊലപാതക കേസിലെ വാദിഭാഗം അഭിഭാഷകൻ ദിഗ്വിജയ് ത്രിവേദി വാഹനാപകടത്തിൽ മരിച്ചു

പാൽഘർ ആൾക്കൂട്ട കൊലപാതക കേസിലെ വാദിഭാഗം അഭിഭാഷകനായ ദിഗ്വിജയ് ത്രിവേദി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച കോടതിയിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ- അഹമ്മദാബാദ് ദേശീയപാതയിൽ രാവിലെ പത്തരയോടെയായിരുന്നു അപകടം.

ദിഗ്വിജയ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. അപകടസ്ഥലത്ത് വച്ച് തന്നെ ദിഗ്വിജയ് മരിച്ചു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

അതേസമയം, ആൾക്കൂട്ട കൊലപാതക കേസിൽ 18 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് അപകടം ഉണ്ടായത് എന്നതിനാൽ, വിശ്വഹിന്ദു പരിഷത് കേസിൽ വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. എന്നാൽ, ദിഗ്വിജയിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് കേസിൽ ഹാജരാകുന്ന മറ്റൊരു സീനിയർ അഭിഭാഷകൻ പിഎൻ ഓജ വ്യക്തമാക്കിയത്.

ഏപ്രിൽ 16 നാണ് മഹാരാഷ്ട്രയിലെ പാർഘറിൽ രണ്ട് സന്ന്യാസികൾ ഉൾപ്പടെ മൂന്ന് പേർ സഞ്ചരിച്ചിരുന്ന കാറിന് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് മൂന്ന്‌പേരും മരിക്കുന്നത്.

Story highlight: Digvijay Trivedi lawyer of Palghar issue dies in car accidentനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More