എട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് ട്രെയിൻ സർവീസിന് അനുമതി

എട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ സർവീസ് നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ നിന്നടക്കം പ്രത്യേകം ട്രെയിൻ അനുവദിക്കുന്നതിനുള്ള പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് നോൺ എസി ട്രെയിനാക്കി എല്ലാ ദിവസവും സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെയ് 18 മുതൽ ജൂൺ 14വരെ കേരളത്തിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പശ്ചിമബംഗാളിലേയ്ക്ക് അയക്കും. ഇതിനായി 28 ട്രെയിനുകൾ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
read also: സംസ്ഥാനത്ത് പതിനാറ് പേർക്ക് കൂടി കൊവിഡ്
അതേസമയം, സംസ്ഥാനത്ത് ഇന്ന് പതിനാറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് അഞ്ച്, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ട്, കൊല്ലം കാസർഗോഡ്, പാലക്കാട് എന്നീ ജില്ലകളിൽ ഓരോ ആളുകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ആർക്കും രോഗമുക്തിയില്ല. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതിൽ ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരാണ്. നാല് പേർ തമിഴ്‌നാട്ടിൽ നിന്നും രണ്ട് പേർ മുംബൈയിൽ നിന്നെത്തിയവരുമാണ്. മൂന്ന് പേർക്ക് സമ്പർത്തക്കിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 576 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 80 പേർ നിലവിൽ ചികിത്സയിലുണ്ട്.
story highlights- coronavirus, train to kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here