റെക്കോർഡ് ഭേദിച്ച് സ്വർണ വില; പവന് 400 രൂപ വർധിച്ച് 34,400 ലെത്തി

gold

റെക്കോർഡ് ഭേദിച്ച് സ്വർണ വില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാമിന്റെ വില 4,300 രൂപയും. ഒരു പവൻ സ്വർണത്തിന് 34,400 രൂപയുമാണ് വില. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പവന് 1,000 രൂപ യുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

read also:ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകിച്ച ബേക്കറി ഉടമയുടെ സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ ദുഷ്‌കരം

കൊവിഡ് പ്രതിസന്ധി നീളുമെന്ന ആശങ്കയാണ് നിക്ഷേപകരെ വീണ്ടും സ്വർണത്തിലേക്ക് അടുപ്പിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വർണം വാങ്ങൽ ആഗോളതലത്തിലും വർധിക്കുകയാണ്. ട്രോയ് ഔൺസിന് 1,736 ഡോളർ നിലവാരത്തിലാണ് രാജ്യാന്തര വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത്. വെള്ളി വിലയും ഗ്രാമിന് 43.16 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 345.28 രൂപയാണ് 8 ഗ്രാം വെള്ളി വില.

Story highlights-Gold prices break record, Gold increased by Rs 400 for a sovereign to Rs 34,400

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top