കോട്ടയം മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം ക്വാറന്റീന്‍ പൂര്‍ത്തിയാക്കി

കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത കോട്ടയം മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം ക്വാറന്റീന്‍ പൂര്‍ത്തിയാക്കി. ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം മെയ് ഒന്നു മുതല്‍ കോട്ടയം കാസ മരിയ സെന്ററില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.
നിരീക്ഷണ കാലം അവസാനിക്കുന്നതിനോടനുബന്ധിച്ച് നടത്തിയ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലേക്ക് മടങ്ങി.
read also:കാസര്‍ഗോഡ് അതിര്‍ത്തിയിലെ ഊടുവഴികളില്‍ പരിശോധന ശക്തം: 34 സ്ഥലങ്ങളില്‍ സായുധ പൊലീസിനെ വിന്യസിച്ചു
നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ മെഡിക്കല്‍ സംഘത്തെ കളക്ടര്‍ പികെ സുധീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അനുവദിക്കപ്പെട്ടിട്ടുള്ള അവധി പൂര്‍ത്തിയായ ശേഷം സംഘാംഗങ്ങള്‍ ഈ മാസം 25ന് ജോലിയില്‍ പ്രവേശിക്കും.
Story highlights-health workers from Kottayam Medical College completed quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here