കേരള സർവകലാശാല 21 ന് തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റി

കേരള സർവകാലശാല 21 മുതൽ തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. 26 മുതൽ പരീക്ഷകൾ തുടങ്ങാനാണ് ഇന്നു ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം.
ലോക്ക് ഡൗൺ മൂലം നിർത്തിവയ്‌ക്കേണ്ടി വന്ന പരീക്ഷകൾ ഈ മാസം 21 മുതൽ പുനഃരാരംഭിക്കാനായിരുന്നു കേരള സർവകലാശാല തീരുമാനിച്ചിരുന്നത്. എന്നാൽ പൊതുഗതാഗത സംവിധാനം പുനഃസ്ഥാപിക്കാതെ പരീക്ഷകൾ തുടങ്ങരുതെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ വൈസ് ചാൻസിലർക്ക് പരാതി നൽകി. കൂടാതെ സബ് സെന്ററുകളില്ലാത്ത ജില്ലകളിലെ വിദ്യാർത്ഥികളും ആശങ്ക ഉയർത്തിയിരുന്നു. വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിച്ച ശേഷം മാത്രമേ പരീക്ഷകൾ നടത്തുകയുള്ളുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലും അറിയിച്ചു. ഇതിന് പിന്നാലെയാണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ സർവകലാശാല തീരുമാനിച്ചത്.
read also: മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർ ചെന്നൈയിൽ നിന്നെത്തിയവർ; ഒരാൾ പ്രവാസി
18 ന് ശേഷവും പൊതുഗതാഗതം തുടങ്ങിയില്ലെങ്കിൽ വീണ്ടും പരീക്ഷാ തീയതി മാറ്റും. മേയ് 29ന് മുൻപ് പ്രോജക്റ്റ് സബ്മിറ്റ് ചെയ്യണമെന്ന നിർദേശം പ്രായോഗികമല്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. ലോക്ക് ഡൗൺ നടപടികൾ മൂലം പരീക്ഷ എഴുതാൻ കഴിയാതെ പോകുന്ന വിദ്യാർത്ഥികൾക്കായി പിന്നീട് പ്രത്യേക പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.
story highlights- kerala university, corona virus, exam postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here