Advertisement

മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർ ചെന്നൈയിൽ നിന്നെത്തിയവർ; ഒരാൾ പ്രവാസി

May 15, 2020
1 minute Read
coronavirus

മലപ്പുറം ജില്ലയിൽ നാല് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് എത്തിയ മൂന്ന് പേർക്കും ദുബായിൽ നിന്നെത്തിയ പ്രവാസിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37 ആയി. 15 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.

ചെന്നൈയിൽ നിന്ന് വ്യത്യസ്ത സംഘങ്ങളായി എത്തിയ മൂന്ന് താനൂർ സ്വദേശികൾക്കും ദുബായിൽ നിന്നെത്തിയ പുലാമന്തോൾ കുരുവമ്പലം സ്വദേശിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. താനൂർ പരിയാപുരം സ്വദേശി മെയ് 13 ന് മറ്റ് നാലു പേർക്കുമൊപ്പമാണ് ജില്ലയിൽ എത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ചുമ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. വീട്ടിൽ ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന പിതാവ്, മാതാവ്, സഹോദരൻ എന്നിവരും നിരീക്ഷണത്തിലാണ്.

read also: ‘എ സി മൊയ്തീൻ ക്വാറന്റീനിൽ പോകേണ്ട സാഹചര്യമില്ല’: മുഖ്യമന്ത്രി

താനൂർ പരിയാപുരം സ്വദേശിയും താനൂർ കളരിപ്പടി സ്വദേശിയും ചെന്നൈയിൽ നിന്ന് വ്യത്യസ്ത സംഘങ്ങളിലായി മറ്റ് ഒമ്പത് പേർക്കൊപ്പം സഞ്ചരിച്ചാണ് നാട്ടിൽ എത്തിയത്. ഒരാൾ മെയ് അഞ്ചിനും മെയ് 9 നും നാട്ടിൽ എത്തി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവർക്ക് രോഗലക്ഷണങ്ങൾ കണ്ടതോടെ ആശുപത്രിയിലെത്തിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ചു.

പുലാമന്തോൾ കുരുവമ്പലം സ്വദേശി മെയ് ഏഴിന് ദുബായിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് നാട്ടിലെത്തിയത്. കാളികാവ് സഫ ആശുപത്രിയിലെ കൊവിഡ് കെയർ സെന്ററിൽ ക്വാറന്റീനിൽ കഴിയവെ രോഗലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.

story highlights- corona virus, malappuram, chennai, dubai, expatriates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top