കണ്ണൂർ ജില്ലയിൽ ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങളിൽ വരുത്തിയിരിക്കുന്ന ഇളവുകൾ

കണ്ണൂർ ജില്ലയിൽ മെയ് 17 വരെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ ഒഴികെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. മെയ് 17ന് സാഹചര്യം വിശദമായി പരിശോധിച്ച് പുതുക്കിയ ഉത്തരവ് ഇറക്കുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
1. കടകള്‍
പഞ്ചായത്തുകളിലെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ (നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ളവ) തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഒരു വാര്‍ഡില്‍ ഒരേ വിഭാഗത്തില്‍ രണ്ടിലധികം കടകള്‍ ഉണ്ടെങ്കില്‍ എല്ലാ കടകളും ഒരുമിച്ചു തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല.
വളം കീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളും കാര്‍ഷിക ഉത്പന്നങ്ങള്‍ ശേഖരിക്കുന്ന കടകളും മേല്‍ മാനദണ്ഡം പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. (പ്രവര്‍ത്തന സമയം രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ പരമാവധി ആഴ്ചയില്‍ മൂന്നു ദിവസം മാത്രം.)
മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധിയിലുള്ള മാര്‍ക്കറ്റുകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ (നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ളവ) മൊത്ത കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാവുന്നതാണ്. വളം, കീടനാശിനി കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളും കാര്‍ഷിക ഉത്പന്നങ്ങള്‍ ശേഖരിക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. (പ്രവര്‍ത്തന സമയം രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഒരു കട ആഴ്ചയില്‍ പരമാവധി രണ്ട് ദിവസം). ഇവയുടെ പ്രവര്‍ത്തനം സംബന്ധിച്ച ദിനക്രമം ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്ക് നിശ്ചയിച്ച് നല്‍കേണ്ടതാണ്.
2. ബാങ്കുകള്‍
സാധാരണ ബാങ്കകൾ രാവിലെ 11 മുതൽ വൈകുന്നേരം മൂന്നുവരെ വരേയും സഹകരണ ബാങ്കുകള്‍ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
3. കാര്‍ഷിക മേഖല
തൊഴിലാളികളില്‍ അധികമില്ലാതെ എല്ലാ കാര്‍ഷിക പ്രവര്‍ത്തികളും (കാര്‍ഷിക നേഴ്സറികള്‍ ഉള്‍പ്പെടെ) ചെയ്യാവുന്നതുമാണ്.
4. നിര്‍മാണ പ്രവൃത്തികള്‍
തൊഴിലാളികളില്‍ അധികമില്ലാതെ വീട് നിർമാണം, അറ്റകുറ്റപ്പണികള്‍, കിണര്‍ നിര്‍മാണം, ശൗചാലയ നിര്‍മാണം. മഴക്കാല പൂര്‍വ്വ ശുചീകരണം, ഓവുചാല്‍ നിര്‍മാണം, റോഡ് നിര്‍മാണ പ്രവൃത്തികള്‍ എന്നിവ നടത്താവുന്നതാണ്. നിര്‍മാണ സാമഗ്രകള്‍ വില്‍പന കടകള്‍ ഹോട്സ്പോട്ടുകള്‍ ഒഴികെ രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാലു മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
5. വ്യവസായ സ്ഥാപനങ്ങള്‍
തൊഴിലാളികളില്‍ അധികമില്ലാതെ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. അഞ്ചില്‍ കുൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കേണ്ട വ്യവസായ ശാലകള്‍ ജില്ലാ കളക്ടറുടെ പ്രത്യേക അനുവാദം വാങ്ങിച്ച് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
6. തോട്ടം മേഖല
വിളവെടുപ്പും അനുബന്ധ പ്രവൃത്തികളും നടത്തുന്നതിന് അഞ്ച് പേരിൽ കൂടുതലാകാതെ കൊവിഡ് 19 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നടത്താവുന്നതാണ്.
7. ഇ-കോമേഴ്സ്
അത്യാവശ്യ സാധനങ്ങള്‍ മാത്രം വിതരണം ചെയ്യാവുന്നതാണ്.
ഈ ഇളവുകള്‍ ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങള്‍ക്ക് മാത്രം ബാധകമായിരിക്കും
Story Highlights: Lockdown, kannur,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here