ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകിച്ച ബേക്കറി ഉടമയുടെ സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ ദുഷ്‌കരം

ഇടുക്കിയില്‍ കൊവിഡ് 19 രോഗബാധയുണ്ടായ ബേക്കറി ഉടമയുടെ സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ ദുഷ്‌കരം. രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കരുണാപുരം സ്വദേശിക്ക് കൊവിഡ് സ്ഥിരികരിച്ചത്. കൊവിഡ് രോഗബാധിതനായ പുറ്റടിയിലെ ബേക്കറി ഉടമക്ക് നിരവധി ആളുകളുമായി നേരിട്ടു സമ്പര്‍ക്കം ഉണ്ടായതാണ്. ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചത് മുതല്‍ ബേക്കറി തുറന്നു പ്രവര്‍ത്തിച്ചിരുന്നു . 1500 ലധികം ആളുകള്‍ക്ക് ഇയാളുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. ബേക്കറിയില്‍ എത്തിയ ആളുകള്‍ കണ്‍ട്രോള്‍ റൂമില്‍ നേരിട്ടു വിവരം അറിയിക്കാനും വീടുകളില്‍ നീരിക്ഷണത്തില്‍ കഴിയുവാനുമുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
read also:ഇടുക്കിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് കരുണാപുരം സ്വദേശി ബേക്കറി ഉടമയ്ക്ക്
അതേസമയം, രോഗലക്ഷണങ്ങളൊന്നുമില്ലാതിരുന്ന ബേക്കറി ഉടമക്ക് രോഗബാധയുണ്ടയ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. ഇടുക്കിയില്‍ രോഗം സ്ഥിരികരിച്ച ആളുകളുമായി ഇയാള്‍ക്ക് സമ്പര്‍ക്കമൊന്നും ഉണ്ടായിട്ടില്ല. ഇതുവരെ രോഗബാധിതരുണ്ടാകാത്ത പ്രദേശങ്ങളില്‍ നടത്തിയ
റാന്‍ഡം ടെസ്റ്റില്‍ കൊവിഡ് പോസീറ്റീവ് റിപ്പോര്‍ട്ട് ചെയ്തതോടെ നിലവില്‍ ഓറഞ്ചു സോണിലായ ജില്ലയില്‍ കൂടുതല്‍ ജാഗ്രത നിര്‍ദേശം നല്‍കി കഴിഞ്ഞു.
Story highlights-Preparing contact list of covid confirmed bakery owner is difficult
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here