Advertisement

സാമ്പത്തിക പ്രതിസന്ധി; ബജറ്റ് മുൻഗണനകളിൽ മാറ്റം വേണ്ടി വരും; തോമസ് ഐസക്

May 15, 2020
1 minute Read

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബജറ്റിലെ മുൻഗണനാക്രമത്തിൽ മാറ്റം വരുത്തേണ്ടിവരുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. അനാവശ്യ ചെലവുകളെല്ലാം കുറയ്ക്കുകയും പദ്ധതികൾ പുന:പരിശോധിക്കുകയും ചെയ്യും. പുതിയ ബജറ്റ് വേണമോ എന്നതിൽ പ്രത്യേക സമിതിയുടെ റിപ്പോർട്ടിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: കേരള സർവകലാശാല 21 ന് തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റി

സംസ്ഥാന ബജറ്റിൽ വിഭാവനം ചെയ്ത വരുമാനത്തിൽ 40 ശതമാനത്തോളം കുറവാണ് കൊവിഡിനെ തുടർന്നുണ്ടാകുന്നത്. കേരളം നേരിടുന്നത് ഭയാനകമായ തകർച്ചയാണ്. ജിഎസ്ടിയിൽ മാത്രം 19816 കോടിയുടെ നഷ്ടമാണുണ്ടാകുക. റവന്യൂ കമ്മി 4.18 ആയും ധനകമ്മി 5.9 ശതമാനമായും ഉയരും. കേരളത്തിന്റെ സാമ്പത്തിക വളർച്ച നെഗറ്റീവ് 2.9 ആകും. കൊവിഡ് മാറി കേരളം സാധാരണ നിലയിലേക്കെത്താൻ മൂന്ന് മാസമെടുക്കുമെങ്കിൽ വരുമാന നഷ്ടം ഇതിലും കൂടുതലായിരിക്കും. ബജറ്റിലെ വരുമാനത്തിലുള്ള കുറവിന് അനുസരിച്ച് ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വരും. ബജറ്റിലെ മുൻഗണനാക്രമത്തിൽ മാറ്റം വരുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യ ചെലവുകൾ കുറയ്ക്കുമെന്നും വായ്പാ പരിധി ഉയർത്തിയാലും ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം പുതിയ ബജറ്റ് അവതരിപ്പിക്കണമോ എന്നതിൽ തീരുമാനമെടുക്കും. മദ്യവും ലോട്ടറിയുമല്ല കേരളത്തിന്റെ പ്രധാന വരുമാന മാർഗങ്ങളെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്രം കർഷകർക്കായി പ്രഖ്യാപിച്ച പാക്കേജിലുള്ള പല പദ്ധതികളും നടന്നു വരുന്നതാണ്. പുതിയ പദ്ധതികളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

thomas issac budget needs priority change

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top