വേളി ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ് മുങ്ങിയ സംഭവം; കടകംപള്ളി സുരേന്ദ്രന് എതിരെ അഴിമതി ആരോപണവുമായി യൂത്ത് കോൺഗ്രസ്

youth congress

വേളി ഫ്‌ളോട്ടിംഗ് റെസ്റ്റാറന്റ് വെള്ളത്തിൽ മുങ്ങിയ സംഭവത്തിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അഴിമതിയാരോപണം ഉന്നയിച്ച് യൂത്ത് കോൺഗ്രസ്. 75 ലക്ഷം രൂപ മുടക്കി ഫ്‌ളോട്ടിംഗ് റെസ്റ്റാറന്റ് നവീകരിച്ചതിന് പിന്നിൽ ക്രമക്കേടുണ്ട്. കടകംപള്ളിയെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വേളിയിൽ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു.

ഫ്‌ലോട്ടില എന്ന ഫ്‌ളോട്ടിംഗ് റെസ്റ്റാറന്റിന് സ്വയം രക്ഷപ്പെടാൻ ലൈഫ് ട്യൂബ് ഇട്ട് കൊടുത്തുകൊണ്ടുള്ള പ്രതീകാത്മക പ്രതിഷേധമായിരുന്നു യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കഴിഞ്ഞ ദിവസമാണ് വേളിയിലെ കെടിഡിസിയുടെ ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ് കായലിൽ മുങ്ങിയത്. മഴയ്ക്ക് പിന്നാലെയാണ് റെസ്റ്റോറന്റ് കായലിൽ മുങ്ങിയത്. ഇരുനില കെട്ടിടത്തിന്റെ ആദ്യനില പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു.

read also:സാമ്പത്തിക പാക്കേജിന് വിമർശനവുമായി കോൺഗ്രസ്

ദിവസങ്ങൾക്ക് മുൻപ് റെസ്റ്റോറന്റിന് തകരാർ ഉള്ളതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയില്ല. ശക്തമായ മഴ പെയ്തതോടെ മുങ്ങുകയായിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ റെസ്റ്റോറന്റിൽ ആരുമില്ലാതിരുന്നത് അപകടം ഒഴിവാക്കി. മലിന ജലം ഒഴുക്കി വിടുന്ന ഭാഗത്തിലൂടെ കായൽ ജലം കയറിയതാകാം അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Story highlights-veli flotila restaurant drowning, corruption allegation, kadakampalli surendran, youth congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top