സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുളള വയനാട്ടില്‍ അതീവജാഗ്രത

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുളള വയനാട്ടില്‍ അതീവജാഗ്രത. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.സമ്പര്‍ക്കത്തിലൂടെയാണ് ജില്ലയിലെ ഭൂരിഭാഗം കേസുകളും. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും നിരവധി ഇടങ്ങളിലാണ് ജോലിയുടെ ഭാഗമായി എത്തിയത്.
കഴിഞ്ഞ ഏഴിന് വിദേശത്ത് നിന്നെത്തിയ സുല്‍ത്താന്‍ബത്തേരി സ്വദേശിനിയായ യുവതിക്കും ഭര്‍ത്താവിനും, കോയമ്പേട് പോയി മടങ്ങിയെത്തിയ ചീരാല്‍ സ്വദേശിയുടെ സഹോദരനും ട്രക്ക് ഡ്രൈവറുടെ മകളുടെ വീടിനടുത്തെ ഒരു വയസുകാരിക്കും ഇവരുടെ ഭര്‍ത്താവിന്റെ സുഹൃത്തിനുമാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. രോഗബാധയുടെ അടിസ്ഥാനത്തില്‍ തിരുനെല്ലിയിലെ മൂന്ന് ആദിവാസി കോളനികളില്‍ ജില്ലാ ഭരണകൂടം നിയന്ത്രണം ശക്തമാക്കി. സര്‍വ്വാനി,കൊല്ലി,കുണ്ടട കോളനികളിലാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുക പുതിയ കേസുകളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ കണ്ടെയ്മെന്റ് സോണുകള്‍ പുനര്‍നിശ്ചയിച്ചു.
Story Highlights: covid19 ;highest vigilance in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here