ഫുട്ബോൾ തിരികെ എത്തി; ഇന്ന് നടക്കുന്നത് 6 മത്സരങ്ങൾ

മാസങ്ങൾ വീണ്ട ഇടവേളക്ക് ശേഷം ഫുട്ബോൾ മത്സരങ്ങൾ തിരികെയെത്തി. ജർമ്മൻ ലീഗായ ബുണ്ടസ് ലിഗയിലെ ഒന്ന്, രണ്ട് ഡിവിഷൻ മത്സരങ്ങളാണ് ഇന്ന് പുനരാരംഭിച്ചത്. 6 മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
ഓഗ്സ്ബർഗ്-വോൾസ്ബർഗ്, ബൊറൂഷ്യ ഡൊർട്ട്മുണ്ട്-ഷാൽക്കെ 04, ഫോർച്യൂണ ഡസ്സൽഡോർഫ്-പാഡൽബോൺ, ഹോഫൻഹെയിം-ഹെർത്ത ബിഎഫ്‌സി, ആർപി ലെപ്സിഗ്-ഫ്രേയ്ബർഗ് എന്നീ മത്സരങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഒന്നാം പകുതി പിന്നിടുമ്പോൾ ബൊറൂഷ്യ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും വോൾസ്ബർഗും ഫ്രേയ്ബർഗും എതിരില്ലാത്ത ഒരു ഗോളിനും മുന്നിട്ട് നിൽക്കുകയാണ്. മറ്റ് മത്സരങ്ങളിൽ ഇരു ടീമുകളും ഗോളുകളൊന്നും നേടിയിട്ടില്ല.
Read Also: ടീമിലെ രണ്ട് അംഗങ്ങൾക്ക് വൈറസ് ബാധ; ബുണ്ടസ് ലിഗയിലെ ഒരു ടീം മുഴുവൻ ക്വാറന്റീനിൽ
അതേ സമയം, ടീം അംഗങ്ങളിൽ രണ്ട് പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബുണ്ടസ് ലിഗ ഡിവിഷൻ രണ്ടിലെ ഡൈനാമോ ഡ്രസ്ഡൻ ടീം മുഴുവൻ ക്വാറൻ്റീനിലായിരുന്നു. ലീഗ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി എല്ലാ ടീമുകളിലെ താരങ്ങൾക്കും മറ്റ് ടീം അംഗങ്ങൾക്കും കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ ടെസ്റ്റുകളുടെ റിസൽട്ട് വന്നപ്പോഴാണ് ടീമിലെ രണ്ട് പേർക്ക് രോഗബാധയുണ്ടെന്ന് തെളിഞ്ഞത്. ഇരുവരും രോഗലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ല. മുൻപ് തന്നെ പരിശീലനം പുനരാരംഭിച്ചതു കൊണ്ട് തന്നെ രോഗം സ്ഥിരീകരിച്ച താരങ്ങളുമായി മറ്റ് ടീം അംഗങ്ങളും സമ്പർക്കം പുലർത്തിയിട്ടുണ്ടെന്ന് ടീം അധികൃതർ മനസ്സിലാക്കി. ഇതേ തുടർന്നാണ് താരങ്ങളെയെല്ലാം ക്വാറൻ്റീനിലാക്കിയത്.
Read Also: ലാ ലിഗ ജൂൺ 20ന് പുനരാരംഭിക്കും; ബാഴ്സലോണ താരങ്ങളുടെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്
ഫ്രാൻസിലെ ലീഗ് വൺ റദ്ദാക്കി പിഎസ്ജിയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചിരുന്നു. ഇറ്റാലിയൻ സീരി എ എന്ന് പുനരാരംഭിക്കാം എന്നതിനെ പറ്റി ധാരണയായിട്ടില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂൺ ഒന്നിന് പുനരാരംഭിക്കും. ലാ ലിഗയും ഉടൻ ആരംഭിക്കും.
Story Highlights: football resumed 6 matches today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here