കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ ഇന്നും പ്രവര്‍ത്തിക്കും

KSEB

കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ ഇന്നും പ്രവര്‍ത്തിക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയാണ് പ്രവര്‍ത്തന സമയം. ഇതുവരെ വൈദ്യുതി ബില്‍ അടയ്ക്കാതിരുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും കണ്‍സ്യുമര്‍ നമ്പറിന്റെ അവസാന അക്കം പരിഗണിക്കാതെ ഇന്ന് വൈദ്യുതി ചാര്‍ജ് അടയ്ക്കാം.

ഒന്നില്‍ കൂടുതല്‍ ബില്ലുകള്‍ ഒരുമിച്ച് അടക്കാന്‍ വരുന്ന റെസിഡന്റ്‌സ് അസോസിയേഷനുകള്‍, ലയങ്ങള്‍, നാട്ടുകൂട്ടങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ക്കും ഒരുമിച്ച് തുക അടക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

വൈദ്യുതി ചാര്‍ജ് ഓണ്‍ലൈനില്‍ അടയ്ക്കുന്നതിന് അധികചാര്‍ജ് (transaction charge ) ഉണ്ടായിരിക്കുന്നതല്ല. മെയ് 16 വരെ ആദ്യമായി ഓണ്‍ലൈനായി വൈദ്യുതി ചാര്‍ജ് അടക്കുന്നവര്‍ക്ക് ബില്‍തുകയുടെ അഞ്ച് ശതമാനം കാഷ് ബാക്ക് ആയി അടുത്തബില്ലില്‍ കുറവ് ചെയ്ത് തരും.

Story Highlights: kseb, electricity bill

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top