എക്സ് റേ വിഷന്‍ സാധ്യമായ ക്യാമറ ഫീച്ചറുമായി വണ്‍പ്ലസ്

എക്സ് റേ വിഷന്‍ സാധ്യമായ ക്യാമറ ഫീച്ചറുമായി വണ്‍പ്ലസ്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് തങ്ങളുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ് മോഡലായ വണ്‍പ്ലസ് 8 പ്രോയിലാണ് എക്സ് റേ വിഷന്‍ സാധ്യമായ ക്യാമറ ഫീച്ചര്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. പ്രമുഖ യുട്യൂബ് അണ്‍ബോക്സിംഗ് ചാനലുകള്‍ വണ്‍പ്ലസിന്റെ ഈ പുതിയ ഫീച്ചര്‍ പരിശോധിക്കുന്ന തിരക്കിലാണ് ഇപ്പോള്‍.
മികച്ച ക്യാമറാ സിസ്റ്റം ഉള്ള വണ്‍പ്ലസ് 8 പ്രോയുടെ സവിശേഷമായ 5 എംപി കളര്‍ ഫില്‍റ്റര്‍ (ഇന്‍ഫ്രാറെഡ്) ക്യാമറയാണ് എക്സ് റേ വിഷന്‍ സാധ്യമാക്കുന്നത്. ഈ ക്യാമറ ഉപയോഗിക്കുമ്പോള്‍ ഇതിലെ ഫോട്ടോക്രോം എന്ന ഫില്‍റ്റര്‍ ഫോണിന്റെ ക്യാമറ ആപ്പിന്റെ (ഇന്‍ബില്‍ഡ് ആപ്പ്) സഹായത്തോടെ ചില പ്രതലങ്ങള്‍ക്കുള്ളിലുള്ളത് കാഴ്ച സാധ്യമാക്കുന്നു. വസ്ത്രങ്ങള്‍, ചില പ്ലാസ്റ്റിക്ക് തുടങ്ങി മെറ്റിരീയലിന്റെ സ്വഭാവവും കനവും അനുസരിച്ച് വസ്തുകള്‍ക്ക് പിന്നലോ ഉള്ളിലോ എന്തെന്ന് കാണാന്‍ സാധിക്കും. അതായത് റിമോട്ട് കണ്‍ട്രോള്‍, പ്ലാസ്റ്റിക്ക് ആവരണമുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ക്യാമറയിലൂടെ നോക്കിയാല്‍ അവയുടെ ഉള്ളിലെ സര്‍ക്ക്യൂട്ട് ബോര്‍ഡ് വരെ ഭാഗികമായി ദൃശ്യമാവുമെന്ന് സാരം.
ഇത്തരത്തിലുള്ള ക്യാമറ ഇതാദ്യമല്ല. ഒരു ഫില്‍റ്ററിനൊപ്പം ഉപയോഗിച്ചാല്‍ ചിലതരം വസ്ത്രങ്ങള്‍ക്കുള്ളിലേക്കും മറ്റും കാണാവുന്ന ഒരു വിഡിയോ ക്യാമറ (നൈറ്റ് ഷോര്‍ട്ട്) സോണി 1998ല്‍ ഇറക്കിയിരുന്നു. ഈ പ്രത്യേകത ദുരൂപയോഗം ചെയ്യുന്നത് വിവാദമായതിനെ തുടര്‍ന്ന് കമ്പനിക്ക് ക്യാമറ പിന്‍വലിക്കേണ്ടിവന്നു. ഇന്‍ഫ്രാറെഡ് സെന്‍സറിനൊപ്പം ഫില്‍റ്റര്‍ കൂടെ പ്രവര്‍ത്തിക്കുമ്പോഴാണ് വസ്തുക്കള്‍ക്കുളളിലെ കാഴ്ച സാധ്യമാവുന്നത്.
Story highlights-OnePlus 8 PRO WITH X-Ray Vision
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here