Advertisement

സ്മാർട്ഫോൺ പ്രേമികള്‍ ഏറെ കാത്തിരുന്ന ‘സാംസങ് ഗ്യാലക്സി എസ്25’ സിരീസിന് വില കുറച്ച് കൂടും

January 19, 2025
2 minutes Read
Samsung Galaxy S25

സാംസങിന്‍റെ ഗ്യാലക്സി എസ്25 സിരീസ്  അടുത്താഴ്ച്ചയോടെ പുറത്തിറങ്ങും. പുതിയ ഫോൺ സീരീസിനായി കാത്തിരിക്കുകയാണ് ഒരുക്കൂട്ടം സ്മാർട്ഫോൺ പ്രേമികള്‍. ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മോ‍ഡലുകള്‍ ജനുവരി 22ന് നടക്കുന്ന ഗ്യാലക്സി അണ്‍പാക്ഡ് ഇവന്‍റിലാണ് പുറത്തിറങ്ങാൻ പോകുന്നത്. ഇപ്പോൾ ഈ ഫോണുകളുടെ വിലയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്. [Samsung Galaxy S25 series]

2024 ജനുവരി 17ന് പുറത്തിറങ്ങിയ സാംസങ് ഗ്യാലക്സി എസ്24 സിരീസിന്‍റെ വില ഇന്ത്യയില്‍ ആരംഭിച്ചിരുന്നത് 79999 രൂപയിലായിരുന്നു. എസ്24+ന്‍റെ ആരംഭ വില 99999 രൂപയും എസ്24 അള്‍ട്രയുടെ തുടക്ക വില 129999 രൂപയുമായിരുന്നു. സാംസങിന്‍റെ സ്വന്തം ഗ്യാലക്സി എഐ ഫീച്ചറുകളോടെയായിരുന്നു ഫോണുകള്‍ എത്തിയിരുന്നത്. ഗ്യാലക്സി എസ്25 സിരീസും വരിക ഗ്യാലക്സിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സൗകര്യങ്ങളോടെയായിരിക്കും. എന്നാൽ ഇതിന്റെ വില കുറച്ചു കടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

Read Also: ‘ആപ്പിൾ സ്റ്റോർ ആപ്പ്’ ഇനി മുതൽ ഇന്ത്യയിലും

ഗ്യാലക്സി എസ്25ന്‍റെ വില 84999 രൂപ- 12+256 ജിബി, 94999 രൂപ- 12+512 ജിബി എന്നിങ്ങനെയും എസ് 25പ്ലസിന്‍റെ വില 104999 രൂപ- 12+256 ജിബി, 114999 രൂപ- 12+512 ജിബി എന്നിങ്ങനെയും എസ്25 അള്‍ട്രയുടെ വില 134999 രൂപ- 12+256 ജിബി, 144999 രൂപ- 16+512 ജിബി, 164999 രൂപ- 16+1 ടിബി എന്നിങ്ങനെ ആയിരിക്കും.

Story Highlights : Samsung Galaxy S25 series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top