എറണാകുളം അരയന്‍കാവില്‍ വാഹനാപകടത്തില്‍ രണ്ടു മരണം

എറണാകുളം അരയന്‍കാവില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. കടുത്തുരുത്തി ആപ്പാഞ്ചിറ സ്വദേശികളായ ബാബു ചാക്കോ, സുന്ദരേശ് മണി എന്നിവരാണ് മരിച്ചത്. ജീപ്പും മിനിലോറിയും കൂട്ടിയിടിച്ച് രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്.
കടുത്തുരുത്തിയില്‍ നിന്ന് നിര്‍മാണ തൊഴിലാളികളുമായി ചോറ്റാനിക്കരയിലേക്ക് പോവുകയായിരുന്ന ജീപ്പും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇതില്‍ ആപ്പാഞ്ചിറ സ്വദേശികളായ ബാബു ചാക്കോയും സുന്ദരേശ് മണിയും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ജീപ്പില്‍ ഡ്രൈവര്‍ ഉള്‍പ്പടെ ആറുപേരുണ്ടായിരുന്നു. ഇതില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ മൂന്നു പേരെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗത്തിലായിരുന്ന ജീപ്പ് വളവില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു.
read also:ഓപ്പറേഷൻ ബ്രേക്ക് ത്രൂ; എറണാകുളം നഗരത്തിലെ കോയിത്തറ കനാൽ ശുചീകരിക്കുന്നു
ജീപ്പിന്റെ വലതു ഭാഗത്താണ് ലോറി ഇടിച്ചത്. ഈ ഭാഗത്ത് ഇരുന്ന രണ്ടു പേരുമാണ് മരിച്ചത്. ജീപ്പിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. മുളന്തുരുത്തി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അരയന്‍കാവ് വളവുങ്കല്‍ ഭാഗത്ത് അപകടം പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Story highlights-Two killed in Ernakulam -Ariyankavu accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here