Advertisement

ചെറുകിട- ഇടത്തരം ബാങ്കിംഗ് ഇടപാടുകൾ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റംവരുത്തും;കേന്ദ്ര ധനമന്ത്രി

May 17, 2020
2 minutes Read
nirmala seetharaman

ചെറുകിട- ഇടത്തരം ബാങ്കിംഗ് ഇടപാടുകൾ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റംവരുത്തുന്നതിന് ഓർഡിനൻസ് കൊണ്ടുവരും. കൊവിഡ് മൂലം വായ്പാ തിരിച്ചടവുകൾ മുടങ്ങിയാൽ അത് മുടങ്ങിയാതായി കണക്കാക്കേണ്ടെന്നും വ്യവസ്ഥ ചെയ്യും. കടബാധ്യതയിൽപ്പെടുന്ന കമ്പനികൾ ഡിഫോൾട്ട് വിഭാഗത്തിൽ ഉൾപ്പെടില്ല. പാപ്പർ പരിധി ഒരു കോടിവരെയാക്കി ഉയർത്തും.

പാപ്പരായി പ്രഖ്യാപിക്കുന്ന നടപടിയിലും തിരിച്ചടവിലും ഇളവ് പ്രഖ്യാപിക്കും. ആറ് മാസത്തെ ഇളവ് ഒരു വർഷത്തേക്ക് പുതുക്കി നിശ്ചയിക്കും. ഐബിസി നിയമത്തിന്റെ 240എ വകുപ്പ് പ്രകാരമായിരിക്കും ഭേദഗതി. ഓർഡിനൻസ് എത്രയും പെട്ടെന്ന് ഇറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

read also:കേന്ദ്ര ധനമന്ത്രിയുടെ പതിനൊന്ന് പ്രഖ്യാപനങ്ങൾ

കമ്പനി നിയമം ലംഘിക്കുന്നവർക്കെതിരായ നടപടികളിൽ ഇളവുവരുത്തിക്കൊണ്ട് നിയമത്തിൽ ഭേദഗതി വരുത്തും. കമ്പനികൾ സർക്കാരിലേക്ക് സമർപ്പിക്കേണ്ട രേഖകൾ, വിവരങ്ങൾ, അപേക്ഷകൾ തുടങ്ങിയവ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടും. ഇതിനു പുറമേ രേഖകൾ സമർപ്പിക്കാത്തതിന്മേൽ കോടതി നടപടികളിലേയ്ക്ക് നീങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള നിയമഭേദഗതി നടത്തും.  ചെറുകിട കമ്പനികൾ, സ്റ്റാർട്ട് അപ്പുകൾ മുതലായവയുടെ തിരിച്ചടവ് വീഴ്ചവരുത്തുന്നതിനുള്ള പിഴയിൽ ഇളവ് വരുത്തും. ആഭ്യന്തര മധ്യസ്ഥതയിലൂടെയോ ആഭ്യന്തര മാർഗങ്ങളിലൂടെയോ ഇത്തരം പശ്നങ്ങൾക്ക് പരിഹാരം കാണും.

മാത്രമല്ല, കോർപറേറ്റ് കമ്പനികളുടെ പ്രവർത്തനത്തിന് പ്രത്യേക പാക്കേജും കമ്പനികൾക്ക് സെക്യൂരിറ്റികൾ വിദേശത്ത് നിക്ഷേപിക്കുന്നതിന് അനുമതി നൽകും.

Story highlights-Changes in the rules relating to banking transactions; Finance Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top