Advertisement

ജമ്മുകശ്മീരിൽ ഭീകരവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ജവാന് വീരമൃത്യു

May 17, 2020
2 minutes Read
indian armi

ജമ്മുകശ്മീരിൽ ഭീകരവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. ദോഡ ജില്ലയിലെ വന മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ രണ്ട് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു.

read also:കശ്മീർ അതിർത്തിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു കേണലും മേജറും അടക്കം അഞ്ച് പേർക്ക് വീരമൃത്യു

പ്രദേശത്ത് ഭീകരവാദികൾ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് 10 രാഷ്ട്രീയ റൈഫിൾസ് (രജപുത് റജിമെന്റ്), സിആർപിഎഫ്, പൊലീസ് എന്നിവരുടെ സംയുക്ത സംഘം ശനിയാഴ്ച നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരവാദികളെ നേരിട്ടത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

Story highlights-Clash between terrorists and security forces in Jammu & Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top