രാജ്യത്ത് കൊവിഡ് ബാധിതർ 90,000 കടന്നു

coronavirus india

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു. 90,927 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച 4,885 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 2,872 പേർ രോഗം ബാധിച്ച് മരിച്ചു.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി എന്നീ നാല് സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ കൊവിഡ് പോസിറ്റീവ് കേസുകളുടെ 34% മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 30,706 ആയി. 1,135 പേർക്ക് ജീവൻ നഷ്ടമായി. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 1,606 പേർക്ക് രോഗം സ്ഥിരീകരിച്ചു.

read also: ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഗുജറാത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 10,000 കടന്നു. 10,880 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.625 പേർ മരിച്ചു. ഇന്നലെ മാത്രം ഗുജറാത്തിൽ 1,000 ഓളം പേർക്കാണ് രോഗം സ്ഥരീകരിച്ചത്.

story highlights- coronavirus, india, maharashtra, gujaratനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More