Advertisement

ഹെൽപ് ലൈനും വിഡിയോ കോൺഫറൻസിംഗും; മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രിംകോടതി

May 17, 2020
2 minutes Read
supreme court

ഹെൽപ് ലൈൻ ഏർപ്പെടുത്തിയും, വിഡിയോ കോൺഫറൻസിംഗിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചും സുപ്രിംകോടതി. ഇതാദ്യമായാണ് സുപ്രിംകോടതിയിൽ ഹെൽപ് ലൈൻ നമ്പർ ഏർപ്പെടുത്തുന്നത്. 1881 എന്ന നമ്പറിൽ വിളിച്ചാൽ അഭിഭാഷകർക്കും കക്ഷികൾക്കും വിഡിയോ കോൺഫറൻസിംഗ്, ഇ- ഫയലിംഗ് എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരം ലഭിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു.

read also:ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഗർഭിണികളായ 56 നഴ്‌സുമാരെ നാട്ടിലെത്തിക്കാൻ സുപ്രിംകോടതിയിൽ ഹർജി

വിഡിയോ കോൺഫറൻസിംഗിൽ ചേരുന്ന അഭിഭാഷകന്റെയും കക്ഷിയുടെയും വിവരം റജിസ്ട്രിയെ മുൻകൂട്ടി അറിയിക്കണം. ഹർജികൾ അടിയന്തരമായി പരിഗണിക്കണമെങ്കിൽ ഇമെയിൽ അയക്കണം. ആശയവിനിമയം സുഗമമാക്കാൻ റജിസ്ട്രിയ്ക്ക് വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങാമെന്നും മാർഗനിർദേശങ്ങളിൽ കോടതി വ്യക്തമാക്കി.

Story highlights-Helpline and video conferencing; Supreme Court issues guidance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top