കെജ്രിവാളിന് ഇന്ന് നിർണായകം; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.മദ്യനയ കേസിലാണ് ഇ.ഡി. കെജരിവാളിനെ അറസ്റ്റ് ചെയ്തത്. ഡൽഹി ഹൈക്കോടതി നേരത്തെ കെജരിവാളിന്റെ ഹർജ്ജി തള്ളിയിരുന്നു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിയ്ക്കുക. (supreme court will consider plea of Arvind Kejriwal today)
തെളിവുകളൊന്നുമില്ലാതെ ആണ് തന്നെ അറസ്റ്റ് ചെയ്തത് എന്നുൾപ്പെടെയുള്ള വാദങ്ങളാകും കെജ്രിവാൾ കോടതിയിൽ നിരത്തുക. ഭരണ ഘടന ഉറപ്പ് നല്കുന്ന പ്രാഥമിക അവകാശങ്ങളുടെ ലംഘനമാണിത്. സമൻസിന് അനുസൃതമായി ഹാജരാകാതിരുന്നത് നടപടിയ്ക്ക് പിന്നിലെ ഗൂഢലക്ഷ്യങ്ങൾ ബോധ്യപ്പെട്ടതിനാലാണ്. സമൻസ് അനുസരിച്ച് ഹാജരാകാതിരുന്നു എന്നതിന്റെ പേരിൽമാത്രം അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നെന്നും ഇ.ഡി. നീക്കം നിയമവിരുദ്ധമായിരുന്നെന്നുമാണ് കെജ്‌രിവാളിന്റെ വാദം. മദ്യനയക്കേസിന്റെ സൂത്രധാരൻ കെജ്‌രിവാളാണെന്നാരോപിച്ച് ഇ.ഡി. കഴിഞ്ഞദിവസം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിരുന്നു.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
അരവിന്ദ് കെജ്രിവാളിനെ ജയിലിലെത്തി കാണാൻ ഭാര്യ സുനിതാ കെജ്രിവാളിന് തിഹാർ ജയിൽ അധികൃതർ അനുമതി നിഷേധിച്ചിരുന്നു. ഇന്നത്തെ സന്ദർശനത്തിനുള്ള അനുമതിയാണ് നിഷേധിച്ചത്. അനുമതി നിഷേധിച്ചതിൽ ജയിൽ അധികൃതർ കാരണം വ്യക്തമാക്കിയില്ലെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.
Story Highlights : supreme court will consider plea of Arvind Kejriwal today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here