ക്വാറന്റീൻ നിർബന്ധം; നിലപാട് കടുപ്പിച്ച് റെയിൽവേ

ലോക്ക് ഡൗണിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർ എവിടേക്കാണോ പോകുന്നത്, ആ സംസ്ഥാനങ്ങളുടെ ക്വാറന്റീൻ നിബന്ധനകൾ അംഗീകരിക്കാൻ തയാറാവണമെന്ന് ഐആർസിടിസി. അല്ലാത്തവർക്ക് സ്പെഷ്യൽ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും ഐആർസിടിസി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പോയ 50 തോളം പേർ ക്വാറന്റീനിൽ പ്രവേശിക്കാൻ തയാറാകാതിരിക്കുകയും 15 ഓളം പേരെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഐആർസിടിസി പുതിയ നിർദേശവുമായി രംഗത്തെത്തിയത്.
read also:ഡൽഹി ജയിലിൽ 15 തടവുകാർക്ക് കൊവിഡ്
ഇതനുസരിച്ച്, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഐആർസിടിസി വെബ് തുറക്കുന്ന പക്ഷം സൈറ്റിൽ നിബന്ധന സംബന്ധിച്ച് പോപ് അപ്പ് പ്രത്യക്ഷപ്പെടും. ഈ നിബന്ധനകൾ യാത്രക്കാർ വായിച്ച് നിബന്ധനകൾ അംഗീകരിക്കുകയും പാലിക്കുകയും ചെയ്യുന്നുവെന്നും സമ്മതിക്കുന്നതായി ക്ലിക്ക് ചെയ്താൽ മാത്രമേ ടിക്കറ്റ് ഇനി മുതൽ ബുക്ക് ചെയ്യാൻ സാധിക്കൂ.
Story highlights-Quarantine compulsory; Railway with stern stance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here