ജില്ലയ്ക്ക് അകത്ത് ബസ് സർവീസ് പരിഗണനയിൽ: മന്ത്രി എ കെ ശശീന്ദ്രൻ

ജില്ലയ്ക്ക് അകത്ത് ബസ് സർവീസ് നടത്തുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഇക്കാര്യം സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു. ഹോട്ട്‌സ്‌പോട്ടുകളെ ഒഴിവാക്കിയാവും ജില്ലയ്ക്ക് അകത്ത് ബസ് സർവീസ് നടത്തുക. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി ശശീന്ദ്രൻ അറിയിച്ചു.
നിശ്ചിത യാത്രക്കാരെ മാത്രമാവും ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുക. കെവിഡിന്റെ പശ്ചാത്തലത്തിൽ ബസ് ചാർജിൽ വർധനയുണ്ടാവും. ഓട്ടോ സർവീസും അനുവദിക്കാനും ഗതാഗത വകുപ്പ് ശുപാർശ ചെയ്തതായി മന്ത്രി പറഞ്ഞു.
read also: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി
നിലവിൽ ഇരട്ടി ചാർജ് വാങ്ങിയാണ് കെഎസ്ആർടിസി സർക്കാർ ജീവനക്കാർക്കായി സർവീസ് നടത്തുന്നത്. ഇത് തന്നെ മറ്റ് സർവീസുകളിലും തുടരും. അതേസമയം, മിനിമം ചാർജ് ഇരട്ടിയാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
story highlights- coronavirus, transportation, a k saseendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here