രാജ്യത്ത് കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നു

ലോക്ക് ഡൗൺ നാലാം ഘട്ടത്തിന്റെ ആദ്യ ദിനത്തിൽ കൊവിഡ് കേസുകളിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 5242 പോസിറ്റീവ് കേസുകളും 157 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ ഒരു ലക്ഷവും മരണം മൂവായിരവും കടന്നു. അതേസമയം, 36824 പേർ രോഗമുക്തരായി. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി.

ഇതുവരെ 1,00340 പേർ രോഗബാധിതരായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 3155 പേർ മരിച്ചു. അതേസമയം, 24 മണിക്കൂറിനിടെ 2715 പേർ രോഗമുക്തരായത് ആശ്വാസമായി. രോഗം ഭേദമാകുന്നവരുടെ നിരക്ക് 38.29 ശതമാനമായി ഉയർന്നു. ലക്ഷത്തിൽ ഏഴ് പേർക്ക് കൊവിഡ് പിടിപ്പെടുന്നുവെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

Read Also: സർക്കാർ ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിക്കണം; ശനിയാഴ്ച അവധി

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 33.5 ശതമാനം കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. 12 ശതമാനം കേസുകൾ ഗുജറാത്തിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തമിഴ്‌നാട്ടിൽ നിന്ന് 11.7 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്തു.

ഗുജറാത്തിൽ 24 മണിക്കൂറിനിടെ 366 പോസിറ്റീവ് കേസുകളും 35 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ 263 കേസുകളും 31 മരണവും അഹമ്മദാബാദിലാണ്. ഗുജറാത്തിൽ ആകെ കൊവിഡ് കേസുകൾ 11746ഉം മരണം 694ഉം ആയി ഉയർന്നു.

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 11760 ആയി. 24 മണിക്കൂറിനിടെ 536 പോസിറ്റീവ് കേസുകളും മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ 364 കൊവിഡ് ബാധിതരും ചെന്നൈയിലാണ്.

ഡൽഹിയിൽ കൊവിഡ് കേസുകൾ 10000 കടന്നു. 299 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതർ 10054 ആയി. 160 പേർ മരിച്ചു. 45 ശതമാനം പേർക്കും രോഗം ഭേദമാകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. രാജസ്ഥാനിൽ ഇതുവരെ 5375 പോസിറ്റീവ് കേസുകളും 133 മരണവും റിപ്പോർട്ട് ചെയ്തു.

 

coronavirus, india update, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top