കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ’ പാക്കേജിന് രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

ramesh chennithala

കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ പാക്കേജ് കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാന പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുകയാണ്. അതേസമയം, സംസ്ഥാനത്ത് ബാറുകളിൽ ചില്ലറ മദ്യ വിൽപ്പന അനുവദിക്കുന്നത് അഴിമതിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയത്. പ്രധാന പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നത് രാജ്യസുരക്ഷയെ ബാധിക്കും. കേന്ദ്ര പാക്കേജ് സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

read also:കൊവിഡിനിടയില്‍ ട്രെയിന്‍, വിമാന നിരക്ക് കൊള്ളയടി അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

കേന്ദ്ര പാക്കേജിൽ കർഷകരെ പൂർണമായും തഴഞ്ഞു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കൂട്ടിയത് സ്വാഗതാർഹമാണെങ്കിലും വ്യവസ്ഥകൾ വച്ചത് ശരിയായ നടപടിയല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാൽ, സംസ്ഥാനത്ത് ബാറുകളിൽ ചില്ലറ മദ്യ വിൽപ്പന അനുവദിക്കുന്നത് അഴിമതിയാണ്. ബുധനാഴ്ച മദ്യശാലകൾ തുറക്കുമ്പോൾ ആരോഗ്യ വിദഗ്ധർ നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി നടപ്പിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story highlights-ramesh chennithala, central government’s ‘Atma Bharnagar’ package

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top