മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല

മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. നേരത്തെ മാറ്റമുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.
മഹാത്മാഗാന്ധി സർവകലാശാല മേയ് 26 മുതൽ നടത്താനിരിക്കുന്ന ആറാം സെമസ്റ്റർ സിബിസിഎസ് ബിരുദ(റഗുലർ,പ്രൈവറ്റ്) പരീക്ഷകൾക്കും ജൂൺ മൂന്നു മുതൽ നടത്താനിരിക്കുന്ന ബിരുദാനന്തര ബിരുദ പരീക്ഷകൾക്കും ജൂൺ നാലുമുതൽ നടത്താനിരിക്കുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ്പ്രൈവറ്റ്പരീക്ഷകൾക്കും മാറ്റമില്ലെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.
എന്നാൽ മേയ്27 മുതൽ നടത്താനിരുന്ന നാലാംസെമസ്റ്റർ ബിരുദപരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Story Highlights- no change in mg university exams
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here