എസ്എസ്എൽസി മൂല്യനിർണയം ആരംഭിച്ചു

sslc paper valuation begun

ജില്ലയിൽ എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് ആലുവ ഗേൾസ് സ്‌കൂളിൽ ആരംഭിച്ചു. 15 ചീഫ് എക്‌സാമിനർമാരുടെയും 50 അസിസ്റ്റന്റ് എക്‌സാമിനർമാരുടെയും നേതൃത്വത്തിൽ ഇംഗ്ലീഷ് പരീക്ഷയുടെ മൂല്യനിർണയമാണ് നടക്കുന്നത്.

ലോക്ക് ഡൗൺ മൂലം എല്ലാ അസിസ്റ്റന്റ് എക്‌സാമിനർമാർക്കും ക്യാമ്പിൽ എത്താൻ കഴിയാത്തതിനാൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 75 അധ്യാപകരെ മൂല്യനിർണയത്തിനായി നിയോഗിക്കും.

തേവര ഹയർ സെക്കണ്ടറി സ്‌കൂൾ, എസ്ആർവി സ്‌കൂൾ എന്നിവിടങ്ങളിലാണ് ജില്ലയിലെ മറ്റ് മൂല്യനിർണയ ക്യാമ്പുകൾ. പരീക്ഷകൾ പൂർത്തിയായശേഷം ഇവിടെ ക്യാമ്പുകൾ ആരംഭിക്കും.

Story Highlights- sslc paper valuation begun

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top