അർണബ് ഗോസ്വാമിക്ക് മൂന്നാഴ്ച കൂടി അറസ്റ്റിൽ നിന്ന് സംരക്ഷണം

റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് നൽകിയ ഇടക്കാല സംരക്ഷണം സുപ്രിംകോടതി നീട്ടി. മൂന്നാഴ്ച കൂടി അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകും. കടുത്ത നടപടി പാടില്ലെന്ന് കോടതി മഹാരാഷ്ട പൊലീസിന് നിർദേശം നൽകി. അർണബ് ഗോസ്വാമിക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് മുംബൈ കമ്മീഷണർക്കും നിർദേശമുണ്ട്.
രാജ്യത്തിനകത്ത് ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചെന്നാണ് അർണബ് ഗോസ്വാമിക്ക് മേലുള്ള കേസ്. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന അർണബ് ഗോസ്വാമിയുടെ ആവശ്യം തള്ളി. മഹാരാഷ്ട്ര പൊലീസ് തന്നെ അന്വേഷിച്ചാൽ മതിയെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
read also:ഹെൽപ് ലൈനും വിഡിയോ കോൺഫറൻസിംഗും; മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രിംകോടതി
എന്നാൽ രാജ്യത്ത് മറ്റിടങ്ങളിൽ റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിയിട്ടുണ്ട്. മുംബൈയിലെ എഫ്‌ഐആർ മാത്രം അന്വേഷിച്ചാൽ മതി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
Story Highlights- Arnab Goswami wont be arrested for three more weeks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here