വൈക്കത്ത് വീശിയ ചുഴലിക്കാറ്റിൽ പത്ത് കോടിയുടെ നാശനഷ്ടമെന്ന് വിലയിരുത്തൽ

വൈക്കത്ത് ഞായറാഴ്ച വീശിയ ചുഴലിക്കാറ്റിൽ പത്ത് കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്ന് കണ്ടെത്തൽ. കെഎസ്ഇബിക്ക് രണ്ട് കോടിയും, വൈക്കം മഹാദേവ ക്ഷേത്രത്തിന് നാൽപത് ലക്ഷവുമാണ് നഷ്ടം.
വൈക്കം നഗരസഭ, ടിവി പുരം പഞ്ചായത്ത് എന്നിവിടങ്ങളിലെ പതിനാറ് വീടുകൾ ചുഴലിക്കാറ്റിലും മഴയിലും പൂർണമായി തകർന്നു. 313 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ ഉണ്ടായി. ഈ ഗണത്തിൽ നഷ്ടം ഒന്നരക്കോടി രൂപ. 215 വൈദ്യുത പോസ്റ്റുകൾ തകർന്നതുൾപ്പെടെ കെ.എസ്ഇബിക്ക് നഷ്മായത് രണ്ട് കോടി. പലയിടത്തും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. വൈക്കം മഹാദേവക്ഷേത്രത്തിൽ 40 ലക്ഷത്തിന്റെ നഷ്ടമാണ് ഉണ്ടായത്.
read also:അംഫൻ ചുഴലിക്കാറ്റ് ഒഡീഷ തീരത്തിനരികിലേക്ക്; കേരളത്തിൽ കനത്ത മഴയ്ക്കും കാറ്റിനും മിന്നലിനും സാധ്യത
തിടപ്പള്ളി, വലിയ അടുക്കള, ഊട്ടുപുര, കലാപീഠം, ആനക്കൊട്ടിലുകൾ എന്നിവയാണ് തകർന്നത്. കൃഷിനാശത്തിൻ്റെ കണക്കുകൾ പൂർണമായിട്ടില്ല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ, നഷ്ടപരിഹാരം എന്നു ലഭിക്കുമെന്നതാണ് മഴക്കെടുതിക്ക് ഇരയായവരുടെ ആശങ്ക.
Story highlights-cyclone: over 10 crore lose in vaikom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here