കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ മൂന്ന് മേഖലകള്‍ കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യപിച്ചു. പന്ന്യന്നൂര്‍, മേക്കുന്ന്, മയ്യില്‍ സ്വദേശികള്‍ക്കുംചൊക്ലി സ്വദേശികളായ രണ്ട് പേര്‍ക്കുമാണ്പുതുതായി രോഗം സ്ഥിരീകരിച്ചത്.
പന്ന്യന്നൂര്‍ സ്വദേശി ഈ മാസം 12ന് ദുബായില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. ചൊക്ലി സ്വദേശികളായ ദമ്പതികളും മേക്കുന്ന് സ്വദേശിയും ഒന്‍പതിന് മുംബൈയില്‍ നിന്ന് നാട്ടിലെത്തിയവരാണ്. മയ്യില്‍ സ്വദേശി മെയ് പതിമൂന്നിന് അഹമ്മദാബാദില്‍ നിന്നാണ് വന്നത്. മേക്കുന്ന് സ്വദേശി ഒഴികെയുളളവര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
131 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 118 പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. 13 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 6323 പേര്‍ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. 98 പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്. പാനൂര്‍,നഗരസഭയെയുംചൊക്ലി, മയ്യില്‍ പഞ്ചായത്തുകളെയും കൂടി ഹോട്ട് സ്‌പോട്ട് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം ഏഴായി.
Story Highlights: five more covid19 cases confirmed in kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here