ജില്ലകൾക്കുള്ളിലെ സർവീസ്; നിർദേശങ്ങൾ പുറപ്പെടുവിച്ച് കെഎസ്ആർടിസി എംഡി

ജില്ലകൾക്കുള്ളിലെ കെഎസ്ആർടിസി സർവീസിനായി നിർദേശങ്ങൾ പുറപ്പെടുവിച്ച് കെഎസ്ആർടിസി എംഡി എംപി ദിനേശ്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാകും സർവീസ്. ജില്ലകൾക്കനുസരിച്ച് ഷെഡ്യൂൾ നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് നിർദേശങ്ങൾ :
ചെക്കിങ്ങ് ഇൻസ്‌പെക്ടർമാർക്ക് മേൽനോട്ട ചുമതല
സ്റ്റോപ്പുകളിൽ നിന്ന് 50 % ആളുകളെ നിശ്ചയിച്ചു കയറ്റുന്നതിന് കണ്ടക്ടർമാർ പ്രത്യേകം ശ്രദ്ധിക്കണം
ജീവനക്കാർ ജാഗ്രത പുലർത്തണം
സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചിരുന്നു. ജില്ലക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുക. സർക്കാർ ജീവനക്കാർക്ക് വേണ്ടി കെഎസ്ആർടിസി സർവീസ് നടത്തിയപ്പോൾ ജനങ്ങൾ സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ രീതിയുമായും ജനങ്ങൾ സഹകരിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights- KSRTC guidelines before resuming service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here