തൃശൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ചെന്നൈയില്‍ നിന്നെത്തിയ യുവാവിന്

one more covid case confirmed in thrissur

തൃശൂരില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് ചെന്നൈയില്‍ നിന്നെത്തിയ യുവാവിന്. 15 ന് ചെന്നൈയില്‍ നിന്ന് വാളയാര്‍ വഴി തിരിച്ചെത്തിയ ഒല്ലൂര്‍ സ്വദേശിയായ യുവാവിനാണ് (36 വയസ്) കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇദ്ദേഹത്തിനൊപ്പം വാളയാറില്‍ എത്തിയ സുഹൃത്തും മൂര്‍ക്കനിക്കര സ്വദേശിയുമായ യുവാവിനെ രോഗലക്ഷണങ്ങളുമായി പാലക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 17 ന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൂര്‍ക്കനിക്കരയിലെ കൊവിഡ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇയാളെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

 

Story Highlights: one more covid case confirmed in thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top