ലോക്ക് ഡൗൺ ലംഘിച്ച് ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ; കുന്നംകുളത്ത് സ്‌കൂളിനെതിരെ കേസ്

ലോക്ക് ഡൗൺ ലംഘിച്ച് ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ നടത്തിയ സ്വകാര്യ സ്‌കൂളിനെതിരെ കേസ്. കുന്നംകുളം ബഥനി ഇംഗ്ലിഷ് മീഡിയം സ്‌കൂളിനെതിരെയാണ് പൊലീസ് കേസെടുത്തത്. സ്‌കൂൾ മാനേജ്‌മെന്റ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
24 വിദ്യാർഥികളാണ് പരീക്ഷ എഴുതാനായി രക്ഷിതാക്കൾക്കൊപ്പം എത്തിയത്. ഇവരിൽ പലരും മാസ്‌ക് പോലും ധരിക്കാതെയാണ് എത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ സാമൂഹിക അകലം പാലിച്ചാണ് പരീക്ഷ നടത്തിയതെന്നാണ് സ്‌കൂൾ മാനേജ്‌മെന്റ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഫാദർ പത്രോസ്, ഫാദർ മത്തായി, ടീച്ചർമാരായ ആർസി, നിബിൻ, ശ്രീന, കൂടാതെ കണ്ടാൽ അറിയാവുന്ന മാതാപിതാക്കൾ ഉൾപ്പെടെ 25 ഓളം പേർക്കെതിരെ കുന്നംകുളം പൊലീസ് കേസ് എടുത്തു.
Story Highlights- case against kunnamkulam school lock down violation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here