Advertisement

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ച് ഉയരുന്നു

May 20, 2020
1 minute Read
chicken price sky rocket in kerala

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ച് ഉയരുന്നു. ഒരാഴ്ചയ്ക്കിടെ ഉണ്ടായത് 60 രൂപയുടെ വിലവർധനയാണ്. ലോക്ഡൗണിനെത്തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്ന് കോഴി വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.

സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കോഴി വില നിലം പൊത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ച മുമ്പ് വരെ കോഴിയിറച്ചിയുടെ വില കിലോക്ക് 140 രൂപയായിരുന്നു. ഇന്ന് കോഴിക്കോട് നഗരത്തിലെ വിപണി വില 200 രൂപയാണ്. ഇടയ്ക്ക് 225 രൂപ വരെ ഉയർന്നു. പെരുന്നാൾ കാലത്തുണ്ടായ അപ്രതീക്ഷിത വിലവർധന ജനങ്ങളെ പ്രതിസന്ധിയിലാക്കി.

കേരളത്തിലെ ഫാമുകളിൽ കോഴികളില്ലാത്തതും ലോക്ക് ഡൗണിനെത്തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്ന് കോഴി വരവ് കുറഞ്ഞതുമാണ് വില ഉയരാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. ചെറുകിട കർഷകർ കോഴിക്കുഞ്ഞുങ്ങളെ ഇറക്കാതായതോടെ കോഴിക്ക് കടുത്ത ക്ഷാമമായി. മീനിന്റെ ലഭ്യത കുറഞ്ഞതും കാരണമാണ്.

200 രൂപയ്ക്ക് മുകളിൽ കോഴിയിറച്ചി വിൽക്കരുതെന്ന ജില്ലാ ഭരണകൂടങ്ങളുടെ നിർദേശം വന്നതോടെയാണ് വിലവർധന അൽപമെങ്കിലും നിയന്ത്രിക്കാനായത്.

Story Highlights- chicken price sky rocket in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top