ഡൽഹി- കേരളാ ശ്രമിക് ട്രെയിൻ; വിദ്യാർത്ഥികളുടെ ടിക്കറ്റിന്റെ പണം നൽകുമെന്ന് കോൺഗ്രസ്

കേരളത്തിലേക്കുള്ള പ്രത്യേക ശ്രമിക് ട്രെയിൻ സർവീസിൽ നാട്ടിലേക്ക് പോകുന്ന അർഹരായ വിദ്യാർത്ഥികളുടെ ടിക്കറ്റിനുള്ള പണം നൽകിമെന്ന് കോൺഗ്രസ് ഡൽഹി ഘടകം. ടിക്കറ്റ് തുക നൽകുന്ന കാര്യം അറിയച്ചത് ഡൽഹി പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അനിൽ കുമാർ ചൗധരിയാണ്. ടിക്കറ്റിന്റെ കോപ്പി, വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന ഐഡി കാർഡ്, നോർക്കാ രജിസ്‌ട്രേഷൻ നമ്പർ, അക്കൗണ്ട് നമ്പർ എന്നിവ അയച്ചു തരികയാണെങ്കിൽ ബാങ്ക് അക്കൗണ്ടിലേക്ക് ടിക്കറ്റിന്റെ പണം ഇട്ടുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും സൗജന്യ യാത്ര വിദ്യാർത്ഥികൾക്ക് അനുവദിക്കാത്തതിനാലാണ് കോൺഗ്രസ് ഇത്തരത്തിലൊരു സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്.
आदरणीय सोनिया गांधी जी के दिशानिर्देश पर व आदरणीय @kcvenugopalmp जी के कोऑर्डिनेशन में आज हम केरल के छात्र व श्रमिकों को उनके घर पहुँचा रहे है, जिसका ख़र्च दिल्ली कांग्रेस वहन कर रही है ।
इन सभी लोगों के लिए दिल्ली कांग्रेस कार्यालय में कंट्रोल गठित किया गया था । pic.twitter.com/h1g5cdRrrm— Anil Chaudhary (@Ch_AnilKumarINC) May 20, 2020
ഡൽഹിയിൽ നിന്ന് മലയാളികൾക്കായുള്ള ആദ്യ ശ്രമിക് ട്രെയിൻ വൈകിട്ട് 6 മണിക്ക് പുറപ്പെട്ടുവെന്നാണ് വിവരം. വിദ്യാർത്ഥികളുൾപ്പെടെ 1304 യാത്രക്കാരുടെ സ്‌ക്രീനിംഗിന് ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. ഉത്തരേന്ത്യയിൽ കുടുങ്ങിക്കിടന്ന നിരവധി മലയാളി വിദ്യാർത്ഥികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഡൽഹിയിൽ നിന്ന് ആദ്യ ശ്രമിക് ട്രെയിൻ പുറപ്പെടുന്നത്.1304 യാത്രക്കാരിൽ 971 പേരും ഡൽഹിയിൽ നിന്നുള്ളവരാണ്. ജില്ലാകേന്ദ്രങ്ങളിലാണ് ഇവരുടെ സ്‌ക്രീനിംഗ് പരിശോധന നടന്നത്. യു പി, ജമ്മു കശ്മീർ, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് മറ്റുള്ള യാത്രക്കാർ.
Story highlights-dpcc ,delhi to kerala train,students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here