സിനിമാ മേഖല പ്രതിസന്ധി; നിർമാതാക്കൾ ഇന്ന് യോഗം ചേരും

കൊവിഡ് പശ്ചാത്തലത്തിൽ സിനിമ മേഖലയിൽ ഉണ്ടായ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ നിർമാതാക്കളുടെ സംഘടന ഇന്ന് യോഗം ചേരും. വെർച്യുൽ ആപ്പ് വഴിയാണ് യോഗം. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത്തിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക.

ഓൺലൈൻ റിലീസ് തീരുമാനിച്ച വിജയ് ബാബുവിനെതിരെ വിവിധ ചലച്ചിത്ര സംഘടനകൾ പരാതിപ്പെട്ട സാഹചര്യത്തിൽ ഓൺലൈൻ റിലീസ് വിവാദവും ചർച്ചയാകും. മലയാള സിനിമയുടെ നെറ്റ് സ്ട്രീമിംഗുമായി ബന്ധപ്പെട്ട് തിയറ്റർ സംഘടനയായ ഫിയോക് ഉയർത്തിയ പ്രതിഷേധമടക്കം ചർച്ച ചെയ്യും. നിലവിൽ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മാത്രം നടത്താനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. തിയറ്ററുകൾ എന്ന് തുറക്കാനാകുമെന്നതിലോ ചിത്രീകരണങ്ങൾ എന്ന് പുനരാരംഭിക്കാനാകുമെന്നതിലോ വ്യക്തതയില്ല.

Read Also: സംസ്ഥാനത്ത് ഭൂമി പോക്കുവരവ് ഫീസ് കുത്തനെ വർധിപ്പിച്ചു

മലയാള സിനിമയിലെ ഓൺലൈൻ റിലീസ് സംബന്ധിച്ച് വ്യത്യസ്ത നിലപാടാണ് സിനിമാ സംഘടനകൾക്കുള്ളത്. ഓൺലൈൻ റിലീസ്‌നോട് സഹകരിക്കണമെന്ന് മാക്ടാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര പറഞ്ഞു. അതേസമയം സിനിമാ രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സിനിമ റെഗുലേറ്ററി ആക്ട് നടപ്പിലാക്കണമെന്നും മാക്ട ആവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടത്തിൽ വിലക്കുകളും പ്രതികാര നടപടികളുമല്ല പരസ്പര സഹകരണമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top