Advertisement

രാജ്യത്തെ 50 ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് അഞ്ച് നഗരങ്ങളിൽ നിന്ന്

May 20, 2020
Google News 2 minutes Read
india fifty percent covid cases reported from five cities

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻവർധന. അഞ്ച് നഗരങ്ങളിൽ നിന്നാണ് 50 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിലും ഗുജറാത്തിലും പോസിറ്റീവ് കേസുകൾ 12,000 കടന്നു. അതേസമയം, മരണനിരക്ക് കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ 70 ശതമാനവും 19 ജില്ലകളിൽ നിന്നാണെന്ന് നീതി ആയോഗ് വ്യക്തമാക്കി. മുംബൈ, താനെ, അഹമ്മദാബാദ്, ചെന്നൈ, ഡൽഹി എന്നീ നഗരങ്ങളിൽ നിന്നാണ് 50 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി. ചെന്നൈയിലെ ചേരി പ്രദേശങ്ങളിൽ രോഗം പടരുമോയെന്ന ആശങ്ക നിലനിൽക്കുകയാണ്.

24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 688 കേസുകളിൽ 552ഉം ചെന്നൈയിലാണ്. ആകെ കൊവിഡ് കേസുകൾ 12,448 ആയി. മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 84 ആയി. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 395 പോസിറ്റീവ് കേസുകളും 25 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 12141. മരണം 719. ഇതിൽ അഹമ്മദാബാദിൽ മാത്രം 8945 പേർക്ക് കൊവിഡ് ബാധിക്കുകയും 576 പേർ മരിക്കുകയും ചെയ്തു. ഡൽഹിയിൽ ആകെ പോസിറ്റീവ് കേസുകൾ 10554 ആയി ഉയർന്നു. മരണം 166 ആയി. രാജസ്ഥാനിൽ 338 പുതിയ കേസുകളും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു.

Story Highlights- india fifty percent covid cases reported from five cities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here