കോഴിക്കോട് വനിതാ ഡോക്ടർക്ക് കൊവിഡ്; ഏഴ് പേർ നിരീക്ഷണത്തിൽ

കോഴിക്കോട് താമരശേരിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർക്ക് കൊവിഡ്. കർണാടക സ്വദേശിനിയായ ഡോക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കർണാടകയിലേക്ക് തിരികെ പോയി 13ാം ദിവസം വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഇതേതുടർന്ന് ക്ലിനിക്കിലെ ആറ് ജീവനക്കാർ ഉൾപ്പെടെ ഏഴ് പേരെ നിരീക്ഷണത്തിലാക്കി. ഡോക്ടറുടെ ഡ്രൈവറുടേതുൾപ്പെടെ ഏഴു പേരുടെ സാമ്പിൾ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
read also: കൊവിഡിനിടെ സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്നു
കർണാടക സ്വദേശികളായ ഡോക്ടർ ദമ്പതികൾ താമരശേരിയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിൽ വനിതേ ഡോക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
story highlights- coronavirus, kozhikode, lady doctor, karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here